രാമനാട്ടുകരക്കവിതകള്
2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച
ദയാവധം
കൊറ്റിയെ പോലെ
തപസ്സുചെയ്യുന്നില്ല
കടുവയെ പോലെ
ചാടിവീഴുന്നില്ല
എട്ടുകാലിയെ പോലെ
വല കെട്ടുന്നുമില്ല
ഒരേസമയം
വിയർപ്പുകുരുവിൻറെ
അപകടം ഓർമ്മിപ്പിച്ചും
യുദ്ധങ്ങളിൽ
രസിക്കാൻ പഠിപ്പിച്ചും
ഇരകൾക്ക്
ആവശ്യമുളളപ്പോൾ മാത്രം
തിന്നുകൊടുക്കുന്നു
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)